Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perikkalloor School

Wayanad

"ഇ​നാ​ര 2k26' സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് പെ​രി​ക്ക​ല്ലൂ​ർ സ്കൂ​ളി​ൽ തി​രി​തെ​ളി​ഞ്ഞു

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ലോ​ത്സ​വം "ഇ​നാ​ര 2k26' ത്തി​ന് തി​രി​തെ​ളി​ഞ്ഞു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തം​ഗം ജി​ഷ സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി ആ​യി​രു​ന്ന തെ​യ്യം ക​ലാ​കാ​ര​നും പി​ന്ന​ണി​ഗാ​യ​ക​നും ചാ​ന​ൽ ഫെ​യി​മും ആ​യ പ്ര​സാ​ദ് പൂ​താ​ടി​യു​ടെ നാ​ട​ൻ പാ​ട്ടു​ക​ളും ഫ്യൂ​ഷ​ൻ സോം​ഗു​ക​ളും സ​ദ​സി​നെ ക​ര​ഘോ​ഷ​ത്തി​ൽ ആ​റാ​ടി​ച്ചു. ന​രി​വേ​ട്ട സി​നി​മ​യി​ലെ പി​ന്ന​ണി ഗാ​യി​ക​യും സ്കൂ​ളി​ലെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന വി​ദ്യാ​ർ​ഥി​യു​മാ​യ ആ​യ കെ.​സി. ശ്രു​തി ഗാ​നം ആ​ല​പി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​കെ. വി​നു​രാ​ജ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷി​ജു കൊ​ച്ചു​പു​ര​യി​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജി അ​നീ​ഷ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ജി. ഗി​രീ​ഷ്കു​മാ​ർ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, ഹൈ​സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ.​പി. ഷി​നോ, ആ​ർ​ട്സ് ക​ണ്‍​വീ​ന​ർ എം.​ആ​ർ. സ​ജ്ന, സ്കൂ​ൾ ചെ​യ​ർ​മാ​ൻ ആ​ൻ​ജോ​ഷ് മാ​ണി, ക​ലാ​വേ​ദി സെ​ക്ര​ട്ട​റി എം.​സി. അ​നൂ​പ്, ജോ​യി​ൻ സെ​ക്ര​ട്ട​റി ആ​ർ​ജ പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ന് പേ​ര് നി​ർ​ദേ​ശി​ച്ച മു​ഹ​മ്മ​ദ് ഷാ​ൻ, ലോ​ഗോ ത​യാ​റാ​ക്കി​യ റോ​സ്മേ​രി ജോ​സ​ഫ്, വാ​യ​നാ​ദി​ന പ്ര​ശ്നോ​ത്ത​രി വി​ജ​യി സി.​എ​സ്. അ​നാ​മി​ക എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എം.​പി. കൊ​ച്ചു​ത്രേ​സ്യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​വി. ര​തീ​ഷ്, പി.​കെ. സി​ന്ധു, പി.​എ​സ്. ഷം​ന, പി.​എ​സ്. ബി​ന്ദു, പി. ​നി​ജി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up